Kerala
തന്ത്രി രാജീവരരുടെ കുരുക്ക് മുറുകുന്നു; ദ്വാരപാലക ശിൽപ കേസിലും പ്രതി ചേർത്തേക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുന്നു. ദ്വാരപാലക ശിൽപ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും.
തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടുനിന്നെന്നും സ്വർണം ചെമ്പാക്കിയ മഹസറിൽ ഒപ്പിട്ടെന്നും യുബി ഗ്രൂപ്പ് സ്വർണം പൂശിയതിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങൾ എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്. അസി. കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ള ഉത്തരവാദിത്തങ്ങൾ തന്ത്രിക്കുമുണ്ടെന്നും എസ് ഐ ടി വ്യക്തമാക്കി
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 11 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് കേസിൽ ആദ്യം അറസ്റ്റിലായത്. തുടർന്നാണ് മുരാരി ബാബു, എ പത്മകുമാർ, എൻ വാസു തുടങ്ങിയവർ അറസ്റ്റിലാകുന്നത്.



