Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊല്ലത്ത് യുവാവ് അറസ്റ്റിൽ. മുണ്ടക്കൽ സ്വദേശി അരവിന്ദാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്

മാസങ്ങൾക്ക് മുമ്പാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലായത്. ഒരു വിവാഹസത്കാരത്തിനിടെ അരവിന്ദ് പെൺകുട്ടിയെ കണ്ടു. തുടർന്ന് സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി സൗഹൃദത്തിലായി. നിരന്തരം സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയാിയരുന്നു

പിന്നാലെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. പിന്നാലെ പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം വരികയും രക്ഷിതാക്കൾ കാര്യം ചോദിച്ച് അറിയുകയുമായിരുന്നു. തുടർന്നാണ് പരാതി നൽകിയത്.
 

See also  ബിസിനസിലെ വൈരാഗ്യം: പാലക്കാട് വ്യവസായിയുടെ വീടിന് നേർക്ക് ആസിഡ് ബോംബ് ആക്രമണം

Related Articles

Back to top button