Kerala

പ്രാരംഭ നടപടികൾക്കായി 100 കോടി, പദ്ധതി നാല് ഘട്ടമായി

തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽ പദ്ധതിയെ കുറിച്ച് ബജറ്റിലും പരാമർശം. പദ്ധതിയുടെ പ്രാരംഭ നടപടികൾക്കായി 100 കോടി രൂപ മാറ്റിവെച്ചു. നാല് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഡൽഹി-മീററ്റ് ആർആർടിഎസ് കോറിഡോർ മാതൃകയിൽ നാല് ഘട്ടമായാണ് കേരളത്തിൽ പദ്ധതി വിഭാവനം ചെയ്യുന്നത്

പദ്ധതിക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പിന്തുണ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഒന്നാം ഘട്ടം, തൃശ്ശൂർ മുതൽ കോഴിക്കോട് വരെ രണ്ടാംഘട്ടം, കോഴിക്കോട് മുതൽ കണ്ണൂർ വരെ മൂന്നാംഘട്ടം, കണ്ണൂർ മുതൽ കാസർകോട് വരെ നാലാം ഘട്ടം എന്ന നിലയിലാണ് പദ്ധതി ത്യയാറാക്കാൻ ഉദ്ദേശിക്കുന്നത്

ഉയർന്ന തൂണുകളിൽ കൂടി കടന്നുപോകുന്ന ഈ ഗതാഗതത്തിന്റെ പ്രത്യേകത നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാൻ പറ്റുമെന്നതാണെന്ന് മന്ത്രി പറഞ്ഞു. കൂടാതെ റോഡ് സുരക്ഷാ പദ്ധതിക്ക് 25.37 കോടി അനുവദിച്ചു റോഡുകൾക്കും പാലങ്ങൾക്കുമായി 1182 കോടി അനുവദിച്ചു.
 

See also  അധ്യാപകൻ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

Related Articles

Back to top button