Kerala
വിഡി സതീശനെ ആക്രമിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കില്ല; ശക്തമായി ചെറുക്കുമെന്ന് കെ മുരളീധരൻ

പ്രതിപക്ഷ നേതാവ് പറയുന്നത് കോൺഗ്രസിന്റെ അഭിപ്രായമാണെന്ന് കെ മുരളീധരൻ. പ്രതിപക്ഷ നേതാവിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. വിഡി സതീശനെ ആക്രമിക്കുന്നതിനെ ഒരുതരത്തിലും അംഗീകരിക്കില്ല.
സതീശനെ മാത്രമല്ല, ഏതെങ്കിലും കോൺഗ്രസ് നേതാക്കളെ പാർട്ടിക്ക് പുറത്തുള്ള ആര് വിമർശിച്ചാലും ഞങ്ങൾ ശക്തമായി എതിർക്കും. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശവും വിദ്വേഷ പ്രസ്താവനകളെയുമാണ് ഞങ്ങൾ വിമർശിച്ചത്.
വെള്ളാപ്പള്ളി നടേശൻ കടുത്ത വർഗീയവാദിയാണ് എന്നൊന്നും താൻ പറയില്ല. അദ്ദേഹത്തിന്റെ വിവാദ പരാമർശത്തോട് മാത്രമാണ് വിമർശനം. സാമുദായിക ഐക്യം നല്ലതാണ്. അത് തങ്ങൾക്ക് എതിരാണെന്ന തോന്നൽ ഇല്ലെന്നും മുരളീധരൻ പറഞ്ഞു



