Kerala

മാല പൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടി; പ്രതിയെ ആശുപത്രിയിലെത്തി പൊക്കി പോലീസ്

സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയിൽവെ പോലീസ് ആശുപത്രിയിൽ നിന്നു പിടികൂടി. ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്.

ട്രെയിനിൽ നിന്ന് വീണ് പരുക്കേറ്റ യുവാവ് തെങ്ങിൽ നിന്ന് വീണതാണെന്ന് പറഞ്ഞാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കോയമ്പത്തൂർ ഇന്റർസിറ്റി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷൻ വിടുന്ന സമയത്താണ് പ്രതി മാല പൊട്ടിച്ച് ചാടിയത്

പ്രതി ആശുപത്രിയിലെത്താൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രികളിൽ പരിശോധന നടത്തിയപ്പോഴാണ് ഷഹജാസിനെ പിടികൂടിയത്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്.
 

See also  അർഹിക്കുന്നതിനപ്പുറമുള്ള പരിഗണന ആയിഷ പോറ്റിക്ക് നൽകിയിട്ടുണ്ട്; ഇത് വർഗവഞ്ചന: ജെ മേഴ്‌സിക്കുട്ടിയമ്മ

Related Articles

Back to top button