Kerala

ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ വിവരങ്ങൾ പുറത്ത്

ഇന്ത്യ-യുഎസ് വ്യാപാര കരാറിന് കീഴിൽ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. വെനസ്വേലയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ അടക്കമുള്ള ഊർജ ഉത്പന്നങ്ങളുടെ തന്ത്രപരമായ വാങ്ങലുകൾ പുതിയ കരാറിന്റെ ഭാഗമാണ്. ഇന്ത്യ-യുഎസ് വ്യാപാര കരാർ തീരുമാനമായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പ്രഖ്യാപിച്ചത്

കൃഷി, പാൽ ഉത്പന്നങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾക്ക് സംരക്ഷണം തുടരും. ചർച്ചകളിൽ കർഷകരുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളിലൊന്നും യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ കരാർ സംബന്ധിച്ച കാര്യങ്ങൾ പാർലമെന്റിൽ വിശദീകരിച്ചേക്കും

കരാറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതായി ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
 

See also  സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചു; യൂട്യൂബർക്കെതിരെ പരാതിയുമായി പി പി ദിവ്യ

Related Articles

Back to top button