Kerala

ബിജെപി കൗൺസിലർ ആർ. സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ആക്രമണം നടത്തിയെന്ന കേസില്‍ ബിജെപി കൗൺസിലർ ആർ സുഗതനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5.30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. അല്പസമയത്തിനകം സുഗതനുമായി തെളിവെടുപ്പ് നടത്തും. അഞ്ചരയ്ക്ക് ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

രാവിലെ 10 ഓടെയാണ് സു​ഗതനെ കോടതിയിൽ എത്തിച്ചത്. വൈദ്യ പരിശോധനക്ക് കൊണ്ടുപോയ ഉദ്യോ​ഗസ്ഥൻ തന്നോട് മോശമായി പെരുമാറിയെന്ന് സു​ഗതൻ കോടതിയെ അറിയിച്ചു. ഒരു ദിവസമെങ്കിലും നിന്നെ ഉള്ളിൽ കിടത്തണമെന്നത് ഞങ്ങളുടെ ആ​ഗ്രഹമാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു എന്നായിരുന്നു സു​ഗതന്റെ പരാതി. തുടർന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെ വിളിച്ചു വരുത്തിയ കോടതി സംഭവത്തിന്റെ ​ഗൗരവത്തെ കുറിച്ച് അറിയില്ലേയെന്നും ചോദിച്ചു. കീഴ്വഴക്കം മറികടന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ വൈദ്യപരിശോധനക്ക് കൊണ്ടു പോയതെന്നും ആക്ഷേപം ഉയർന്നിരുന്നു.

See also  കള്ളാടി മണ്ണിടിച്ചിൽ; മരണം ഏഴായി: ഇനി കണ്ടെത്താനുള്ളത് ഒരാളെ മാത്രം

Related Articles

Back to top button