Kerala

വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി പയ്യന്നൂർ കാരയിൽ ഫ്‌ളക്‌സ് ബോർഡുകൾ

കണ്ണൂരിൽ സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി പയ്യന്നൂർ കാരയിൽ ഫ്‌ളക്‌സ് ബോർഡുകൾ. കളളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല എന്നാണ് ഫ്ളക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്. 

പയ്യന്നൂർ കാരയിലെ സഖാക്കൾ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോർഡുകൾ. കാരയിലെ സഖാക്കൾ എന്ന സമൂഹ മാധ്യമ അക്കൗണ്ടുകളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെ വി കുഞ്ഞികൃഷ്ണൻ തന്റെ പുസ്‌കതം പുറത്തിറക്കിയിരുന്നു. പാർട്ടി ഫണ്ട് ക്രമക്കേടുകളും ടിഐ മധുസൂദനൻ എംഎൽഎക്കെതിരായ ആരോപണങ്ങളുമാണ് പുസ്‌കത്തിലുള്ളത്. 

See also  മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; ജീവനക്കാരെ സാഹസികമായി രക്ഷപ്പെടുത്തി

Related Articles

Back to top button