Kerala

സമരം കടുപ്പിച്ച് ഡോക്ടർമാർ; മെഡിക്കൽ കോളേജുകളിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കും

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ഇന്ന് മുതൽ കടുത്ത പ്രതിസന്ധിയിലേക്ക്. അനിശ്ചിതകാല ഒപി ബഹിഷ്‌കരണ സമരത്തിനൊപ്പം ഇന്ന് മുതൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ കെജിഎംസിടിഎ ഇന്ന് ധർണ നടത്തും

സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും നാളെ പണിമുടക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മുടങ്ങും. കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തര ചികിത്സ, അടിയന്തര ശസ്ത്രക്രിയ, പോസ്റ്റ്‌മോർട്ടം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

ശമ്പള കുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഒപി ബഹിഷ്‌കരണ സമരം ഇന്ന് നാലാം ദിവസമാണ്. നാളെ പിജി വിദ്യാർഥികളും പണിമുടക്കുന്നതോടെ ഒപി സേവനങ്ങൾ പൂർണമായും തടസപ്പെടും
 

See also  വീട്ടിൽ സൂക്ഷിച്ചിരുന്ന 10 പവൻ മോഷണം പോയ സംഭവം; ബന്ധുവായ യുവതി അറസ്റ്റിൽ

Related Articles

Back to top button