Kerala

മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി; നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തു

മലപ്പുറം മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടാകാതെ തന്നെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ അടപ്പ് പുറത്തെടുത്തു. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്റെ തൊണ്ടയിലാണ് അടപ്പ് കുടുങ്ങിയത്

കുട്ടി കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടപ്പ് നീക്കാൻ സാധിച്ചില്ല. തൊണ്ടയിൽ പൂർണമായും അടഞ്ഞ് നിന്നിരുന്ന അടപ്പ് നീണ്ട പരിശ്രമത്തിലൂടെയാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പുറത്തെടുത്തത്

അത്യാഹിത വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്‌നേഹ, ഡോ. സയൻ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്‌
 

See also  തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബജറ്റല്ല; എന്നാൽ ക്ഷേമ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്: ധനമന്ത്രി

Related Articles

Back to top button