Kerala

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലേക്ക് പരിശോധനയ്ക്കെത്തിയ ഇ ഡി ഉദ്യാഗസ്ഥരെ ആക്രമിച്ച കേസിൽ നാല് CPIM പ്രവർത്തകർക്ക് കൂടി ജാമ്യം. കേസിന്റെ അന്വേഷണം പൂർത്തിയായെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രവർത്തകർ പുറത്തിറങ്ങുന്നത് 68 ദിവസത്തെ ജയിൽവാസത്തിന് ശേഷം. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് കഴിഞ്ഞെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയത്. കേസിൽ ആകെ 9 പ്രതികൾ ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇനി 11 പ്രതികൾക്ക് കൂടി ജാമ്യം ലഭിക്കേണ്ടതുണ്ട്.

മെയ് 27നാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പ്രതികളുടെ ജാമ്യപേക്ഷ തിരുവനന്തപുരത്തെ കോടതികള്‍ തള്ളിയത്തോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതിന് മുമ്പ് ജാമ്യം ലഭിച്ചത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപീല്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. സിപിഐഎം പ്രവര്‍ത്തകന്‍ നിതിന്‍ രാജാണ് കേസിലെ ഒന്നാം പ്രതി.

See also  കൊണ്ടോട്ടിയിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

Related Articles

Back to top button