Kerala

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ കാണാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നാളെ ചെന്നൈയിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ ജനകീയ വിരുദ്ധ മയക്കുമരുന്ന് കാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്’ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പിന്തുണ തേടിയുള്ള നിർണായക നീക്കവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി അദ്ദേഹം നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തും.

​കേരള പൊലീസ് നടപ്പിലാക്കിവരുന്ന ശക്തമായ ലഹരിവിരുദ്ധ നടപടിയായ ‘ഓപ്പറേഷൻ തൂഫാന്’ (Operation Thoofan) തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും പൂർണമായ പിന്തുണയും സഹകരണവും ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനും ഇരുസംസ്ഥാനങ്ങളിലെയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനും കൂടിക്കാഴ്ചയിൽ ചർച്ചകൾ നടക്കും.

​തമിഴ്‌നാട് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ലഹരിവിരുദ്ധ ക്യാമ്പയിനുമായി കൈകോർത്ത് സംയുക്ത നീക്കങ്ങൾ നടത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തയ്യാറാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. കേരളത്തിൽ വലിയ വിജയമായി മുന്നേറുന്ന ‘ഓപ്പറേഷൻ തൂഫാൻ’ അയൽ സംസ്ഥാനങ്ങളിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും, ലഹരിമാഫിയയുടെ അന്തർസംസ്ഥാന ശൃംഖലകൾ തകർക്കാൻ സംയുക്ത റെയ്ഡുകളും കൃത്യമായ വിവരശേഖരണവും അത്യന്താപേക്ഷിതമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

See also  മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല; പാർട്ടി എന്ത് തീരുമാനിക്കുന്നോ അത് നടക്കും: എം മുകേഷ്

Related Articles

Back to top button