Kerala

പത്മജ വേണുഗോപാൽ തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥിയായേക്കും; ശോഭാ സുരേന്ദ്രൻ പാലക്കാട്

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് റിപ്പോർട്ട്. തൃശ്ശൂരിൽ മത്സരിക്കാൻ പത്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് സൂചന. പാലക്കാട് ശോഭാ സുരേന്ദ്രൻ മത്സരിക്കും. നേരത്തെ വട്ടിയൂർക്കാവിൽ പത്മജയെ പരിഗണിക്കുന്നുണ്ടെന്ന വാർത്ത വന്നിരുന്നു

കെ മുരളീധരൻ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെയാണ് പത്മജയെ ഇതേ മണ്ഡലത്തിൽ പരീക്ഷിക്കാൻ ബിജെപി തയ്യാറായതെന്നായിരുന്നു വാർത്ത. എന്നാൽ ഇപ്പോൾ പത്മജയെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. അതേസമയം മത്സരിക്കുന്ന കാര്യത്തെ കുറിച്ച് നിർദേശം വന്നിട്ടില്ലെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും പത്മജ പ്രതികരിച്ചു

നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും രംഗത്തിറങ്ങും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയെയും കൃഷ്ണകുമാറിനെയുമാണ് പരിഗണിക്കുന്നത്.
 

See also  ധർമസ്ഥല വെളിപ്പെടുത്തൽ: പോയിന്റ് നമ്പർ ഒന്നിൽ ഒന്നും കണ്ടെത്തിയില്ല, കൂടുതൽ കുഴിച്ച് പരിശോധിക്കും

Related Articles

Back to top button