അന്തിമ വോട്ടർ പട്ടിക; തിരുവനന്തപുരം മണ്ഡലത്തിൽ മാത്രം 47,647 പേർ പുറത്ത്, ഏറ്റവുമധികം വോട്ടർമാർ കുറഞ്ഞതും തലസ്ഥാന ജില്ലയിൽ

എസ്‌ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഏറ്റവുമധികം വോട്ടർമാർ പുറത്തായത് തിരുവനന്തപുരം ജില്ലയിൽ. തിരുവനന്തപുരം മണ്ഡലത്തിൽ 47,647, വട്ടിയൂർക്കാവിൽ 42,580, നേമത്ത് 38,063 എന്നിങ്ങനെ വോട്ടർമാർ കുറഞ്ഞു. കഴക്കൂട്ടത്തും നെയ്യാറ്റിൻകരയിലും കോവളത്തും പാറശ്ശാലയിലും ഇരുപതിനായിരത്തിലധികം വോട്ടർമാർ കുറഞ്ഞു
ശനിയാഴ്ചയാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർ പട്ടികയിൽ 2.68 കോടി വോട്ടർമാരാണുള്ളത്. ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 2,54,42,352 പേരാണുണ്ടായിരുന്നത്. ഇതിന് ശേഷം പുതിയ അപേക്ഷകൾ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത്
ആകെ 24.08 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. 1,31,26,048 പുരുഷൻമാരും 1,38,27,319 സ്ത്രീകളും 277 ട്രാൻസ്‌ജെൻഡർമാരും പട്ടികയിലുണ്ട്. 4,24,518 പുതിയ വോട്ടർമാരും അന്തിമ പട്ടികയിലുണ്ടാകും.



