Kerala

ശരീരത്തിൽ മുറിപ്പാടുകൾ; കൊയിലാണ്ടിയിൽ കോളേജ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത

കൊയിലാണ്ടിയിൽ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദേഹത്തിൽ മുറിപ്പാടുകൾ കണ്ടതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. കൊയിലാണ്ടി പൊയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദയാണ് മരിച്ചത്

ഗുരുദേവ കോളേജ് വിദ്യാർഥിനിയാണ് ശ്രീനന്ദ. ഇന്നലെ പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനായി ശ്രീനന്ദയുടെ മാതാപിതാക്കൾ പോയിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് ശ്രീനന്ദയെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിൽ നെറ്റിയിലും താടിയിലുമടക്കം മൂന്ന് സെന്റിമീറ്റർ ആഴത്തിൽ മുറിവുണ്ട്

പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. സ്‌കൂൾ യൂണിഫോമിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണത്തിൽ വ്യക്തത വരൂവെന്നാണ് പോലീസ് അറിയിച്ചത്.
 

See also  മന്ത്രവാദത്തിനിടെ 16കാരിയെ മർദനത്തിനും ഇരയായി; മുരാരി തന്ത്രിയുടെ മുറിയിൽ രക്തപ്പാടുകളും

Related Articles

Back to top button