Kerala

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ്

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയച്ചത്

വിചാരണ കോടതിയുടെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി 300 പേജുള്ള അപ്പീലാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്നത്. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ വിചാരണ കോടതി 20 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ ദീലീപ് അടക്കമുള്ള ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു

ഗൂഢാലോചനയടക്കം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. അതേസമയം വിചാരണ കോടതി ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
 

See also  അടൂരിൽ യുവതിയുടെ മരണം: കൊലപാതകമെന്ന് കുടുംബം; സുഹൃത്ത് കസ്റ്റഡിയിൽ

Related Articles

Back to top button