Kerala

ഇന്നലെ കുത്തനെ കുറഞ്ഞു, ഇന്ന് വർധനവ്; സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് വില കുത്തനെ ഇടിഞ്ഞെങ്കിൽ ഇന്ന് പവന്റെ വില വീണ്ടുമുയർന്നു. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,19,080 രൂപയിലെത്തി. 

ഗ്രാമിന് 65 രൂപ ഉയർന്ന് 14,885 രൂപയായി. ഇന്നലെ 1,18,560 രൂപയിലാണ് പവന്റെ വ്യാപാരം നടന്നത്. ശനിയാഴ്ച പവന് 1,20,000 രൂപയായിരുന്നു. പിന്നീട് തിങ്കളാഴ്ച ഇടിയുകയും ഇന്ന് വർധിക്കുകയുമായിരുന്നു.

മാർച്ച് 6നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ പവൻ എത്തിയത്. അന്ന് 1,18,160 രൂപയാണ് വ്യാപാരം നടന്നത്. ഇന്ന് വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 290 രൂപയായി.
 

See also  ഇന്ന് എസ് എഫ് ഐയുടെ സംസ്ഥാനവ്യാപക പഠിപ്പ് മുടക്ക് സമരം; രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

Related Articles

Back to top button