Kerala

ലോൺ ആപ്പിൽ തിരിച്ചടവ് മുടങ്ങി, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് ആസിഡ് കുടിച്ച് ജീവനൊടുക്കി

തിരുവനന്തപുരത്ത് ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകിയിരുന്നു. പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്

പണം നൽകാത്തതിനെ തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഇതിൽ മനംനൊന്ത്  ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു

ഈ മാസം ആറിനാണ് ആനന്ദ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു
 

See also  മുല്ലപ്പെരിയാർ ഡാമിലെ അറ്റകുറ്റപ്പണി: പിണറായി വിജയനുമായി വ്യാഴാഴ്ച കോട്ടയത്ത് ചർച്ച നടത്തുമെന്ന് സ്റ്റാലിൻ

Related Articles

Back to top button