Kerala
കരിഞ്ചന്തകൾ കണ്ടെത്താൻ സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ

പാചകവാതക സിലിണ്ടർ വിതരണത്തിലെ കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ കേരളത്തിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ. മുൻഗണനാ സ്ഥാപനങ്ങൾക്ക് പരിഗണന നൽകണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകും.
കരിഞ്ചന്തകൾ കണ്ടെത്താൻ റവന്യു ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് പരിശോധന നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യവകുപ്പ് അടിയന്തര യോഗം ചേർന്നു. എം പി മാരോട് വിഷയത്തിൽ ഇടപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യമാണ്.
കേരളത്തിൽ എൽപിജി ഉപയോഗം വളരെ കൂടുതലാണ്. ഇത് പരിഗണിച്ചുകൊണ്ട് കൂടുതൽ സിലിണ്ടർ ലഭ്യമാക്കാൻ കേന്ദ്രം തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.



