Kerala

ടികെ ഗോവിന്ദനെ സിപിഎം പുറത്താക്കി; പികെ ശ്യാമളയുടെ സ്ഥാനാർഥിത്വം പാർട്ടി തീരുമാനിച്ചതെന്ന് കെ കെ രാഗേഷ്

തളിപ്പറമ്പിൽ പികെ ശ്യാമളയുടെ സ്ഥാനാർഥിത്വം പാർട്ടി തീരുമാനിച്ചതാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാർട്ടി വിട്ട ടികെ ഗോവിന്ദന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കെ രാഗേഷ്. ടി കെ ഗോവിന്ദനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയതായും നേതാക്കൾ അറിയിച്ചു

നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാർഥികളായിട്ടുണ്ട്. സംഘടനാ പ്രവർത്തനം കൂടി പരിഗണിച്ചാണ് തീരുമാനം. പികെ ശ്യാമളക്ക് വിപുലമായ പ്രവർത്തന പരിചയമുണ്ട്. ടികെ ഗോവിന്ദന്റെ പേര് നിർദേശിച്ചത് ടികെ ഗോവിന്ദൻ തന്നെയാണെന്നും ടി കെ ഗോവിന്ദന് പാർലമെന്ററി ദുരയമാണെന്നും കെ കെ രാഗേഷ് പറഞ്ഞു

ടി കെ ഗോവിന്ദൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജൻ പറഞ്ഞു. ടികെ ഗോവിന്ദന് പാർട്ടി ആവശ്യത്തിൽ കൂടുതൽ പരിഗണനയും പദവികളും നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് പാർലമെന്ററി മോഹമുണ്ടെന്നും എംവി ജയരാജൻ പറഞ്ഞു. പാർട്ടിയെ തകർക്കാൻ ഏത് കൊലക്കൊമ്പൻ വന്നാലും പാർട്ടിക്കാർ അതിനെ ചെറുക്കുമെന്നും എംവി ജയരാജൻ പറഞ്ഞു
 

See also  സുധാകരന്‍ വീട്ടിലെത്തിയത് രോഗാവസ്ഥയെ കുറിച്ച് അന്വേഷിക്കാൻ; കോൺഗ്രസിലേക്കെന്ന അഭ്യൂഹം തള്ളി സികെപി പത്മനാഭൻ

Related Articles

Back to top button