Kerala

തൃശ്ശൂർ മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം; എസ് ഐക്ക് കുത്തേറ്റു

തൃശ്ശൂർ മണ്ണുത്തിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മണ്ണുത്തി കൊഴുക്കുള്ളിയിലാണ് സംഭവം. ഒല്ലൂർ പോലീസ് സ്‌റ്റേഷൻ എസ് ഐ വരുണിന് കുത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്

സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. മൂർക്കിനിക്കര കൊലപാതക കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ

വിഷ്ണുജിത്തിനെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ് സംഘം. കഴിഞ്ഞ വർഷം നെല്ലങ്കരയിൽ മണ്ണുത്തി പോലീസിന് നേരെ ആക്രമണം നടത്തിയ കേസിലും പ്രതികളാണ് ഇവർ.
 

See also  സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത: 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button