Kerala

എന്നെ ആരും ചർച്ചക്ക് വിളിച്ചിട്ടില്ല; നമുക്ക് നിലയും വിലയുമൊന്നും ഇല്ലല്ലോയെന്ന് കെ സുധാകരൻ

സ്ഥാനാർഥി നിർണയവുമായി അനിശ്ചിതത്വം നിലനിൽക്കെ കെ സുധാകരൻ ഡൽഹിയിലെത്തി. പ്രതികരണം തേടിയ മാധ്യമങ്ങളോട് തന്നെ ആരും ചർച്ചക്ക് വിളിച്ചിട്ടില്ല എന്നായിരുന്നു സുധാകരന്റെ മറുപടി. നമുക്ക് നിലയും വിലയും ഒന്നുമില്ലല്ലോ എന്നും സുധാകരൻ പറഞ്ഞു

ഒരു ചർച്ചക്കും എന്നെ ആരും വിളിച്ചിട്ടില്ല. നമുക്ക് നിലയും വിലയും ഒന്നുമില്ലല്ലോ എന്നായിരുന്നു പ്രതികരണം. നിലയും വിലയും ഇല്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ തന്നെ വിളിച്ചിട്ടില്ലെന്നും ആരെങ്കിലും വിളിക്കണ്ടേ എന്നും സുധാകരൻ പറഞ്ഞു

കണ്ണൂരിൽ മത്സരിക്കണമെന്ന പിടിവാശിയിൽ നിൽക്കുകയാണ് കെ സുധാകരൻ. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടും വാശി ഒഴിവാക്കാൻ സുധാകരൻ തയ്യാറായിട്ടില്ല. സുധാകരൻ ഇന്ന് പാർലമെന്റിലേക്ക് പോകുന്നുണ്ട്. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല
 

See also  പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; എയിംസും വയനാട് സഹായവും ലക്ഷ്യം

Related Articles

Back to top button