Kerala

പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ

ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും. കേസിൽ 70ലധികം സാക്ഷികളെ വിസ്തരിച്ചിരുന്നു. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കി

2023 മെയ് 10ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാട്ടിലുണ്ടായ ഒരു തർക്കത്തെ തുടർന്നാണ് കുടവട്ടൂർ സ്വദേശി സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയതിന് പിന്നാലെ പ്രതി പ്രകോപിതനാകുകയായിരുന്നു

സർജിക്കൽ കത്രിക കൈക്കലാക്കി പ്രതി പോലീസുകാരെ അടക്കം ആക്രമിച്ചു. ഡോക്ടർ വന്ദനക്ക് ഓടിരക്ഷപ്പെടാൻ സാധിച്ചില്ല. കത്രിക കൊണ്ട് വന്ദനയെ ഇയാൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സ്‌കൂൾ അധ്യാപകനായിരുന്നു സന്ദീപ്‌
 

See also  കണ്ണൂരിൽ പരിശോധനക്കിടെ പോലീസിന് നേരെ കാറിടിച്ച് കയറ്റി; എസ്‌ഐക്ക് പരുക്ക്, രണ്ട് പേർ അറസ്റ്റിൽ

Related Articles

Back to top button