Kerala

ഭാര്യ മോഷണക്കേസിൽ ജയിലിലായി; ഭർത്താവ് തീ കൊളുത്തി ജീവനൊടുക്കി

ഭാര്യ മോഷണക്കേസിൽ ജയിലിലായതിനെ തുടർന്ന് ഭർത്താവ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ചു. കൊല്ലം പടിഞ്ഞാറ്റിൻകര റഹീം മൻസിലിൽ റഫീഖാണ്(41) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് റഫീഖ് തീ കൊളുത്തിയത്. 

വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് യുവാവിനെ അഞ്ചലിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

ചികിത്സക്കിടെയാണ് റഫീഖ് മരിച്ചത്. ശനിയാഴ്ച മകനെ റഫീഖ് ഭാര്യയുടെ വീട്ടിൽ എത്തിച്ചിരുന്നു. റഫീഖിന്റെ ഭാര്യ സബീനയെ കഴിഞ്ഞ ദിവസം മോഷണക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്.
 

See also  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button