Kerala

പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം കന്യാകുളങ്ങരയിൽ പെൺകുട്ടിയെ കുത്തിപ്പരുക്കേൽപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. വട്ടപ്പാറ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16 വയസ്സുക്കാരിയെ യുവാവ് ആക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം കണിയാപുരത്ത് കാർ ഉപേക്ഷിച്ച പ്രതി ബന്ധുവിന്റെ കൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പ്രതിയെ പിടികൂടുന്നത്.

പനവൂർ സ്വദേശിയായ ഫഹദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീടിന് സമീപത്തുവെച്ചാണ് പനവൂർ സ്വദേശിയായ ഫഹദ് കുത്തി പരുക്കേൽപ്പിച്ചത്. മുഖത്തും മുതുകിനും കുത്തേറ്റ പെൺകുട്ടിയെ പ്രദേശവാസികളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. മൂന്നു കുത്തുകളാണ് പെൺകുട്ടിയുടെ ശരീരത്തിലുള്ളതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

See also  ആശ്വസിക്കാൻ വരട്ടെ; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Related Articles

Back to top button