Kerala

മില്‍മ പാലിന്റെ വില ഉടന്‍ വര്‍ധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ഉടന്‍ വര്‍ധിപ്പിച്ചേക്കാന്‍ സാധ്യത. 29ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. തീരുമാനം വൈകിക്കുന്നതില്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

വിലവര്‍ധനവ് സംബന്ധിച്ച് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. വില വര്‍ധന അനിവാര്യമാണെന്നും വില കൂട്ടാന്‍ മില്‍മക്ക് അധികാരം ഉണ്ടെന്നും കെ എസ് മണി പറഞ്ഞു.

എന്നാല്‍ വിലവര്‍ധന കാര്യം സര്‍ക്കാരിനെ അറിയിക്കുകയും അഭിപ്രായം ചോദിക്കുകയും വേണം. നേരത്തെ നല്‍കിയ കത്തിന് വ്യക്തമായ മറുപടി സര്‍ക്കാരില്‍ നിന്ന് കിട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ കൂടി ഭാഗമായാണ് മറുപടി വൈകിയത്.

മൂന്ന് വര്‍ഷമായി വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

See also  കുത്തനെ തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു

Related Articles

Back to top button