Kerala

രേഖകളില്ലാത്തതിനാൽ പ്രവേശനം നിഷേധിക്കരുത്; സ്കൂളുകൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം

തിരുവനന്തപുരം: പുതിയ അധ്യായന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ചേരാനെത്തുന്ന കുട്ടികള്‍ക്ക് രേഖകളില്ലെങ്കിലും പ്രവേശനം തടയില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടേയും പ്രവാസികളുടേയും കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്നു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി.

മേയ് 2 മുതൽ സംസ്ഥാന സിലബസുള്ള സർക്കാർ, എയ്ഡഡ് അടക്കമുള്ള സ്കൂളുകളിൽ പ്രവേശനം ആരംഭിക്കും. രേഖകളില്ലാത്ത കുട്ടികൾക്ക് അവ ലഭിക്കുംവരെ താത്കാലികപ്രവേശനം എന്ന നിലയിലാവും നടപടി. സ്‌കൂൾ പ്രവേശനത്തിന് ഒരു തരത്തിലുള്ള പ്രവേശന പരീക്ഷയും നടത്തരുതെന്നും നിർദേശമുണ്ട്.

See also  വിഎസ് അച്യുതാനന്ദന്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകും; നാളെ ജാഥയിലും പങ്കെടുക്കും

Related Articles

Back to top button