Kerala

മിൽമ പാലിന് വില കൂട്ടി; ലിറ്ററിന് വർധിച്ചത് നാല് രൂപ: ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. ബുധനാഴ്ച ചേർന്ന മിൽമ ഡയറക്‌ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. പാൽ ഉൽപ്പന്നങ്ങൾക്കും വില വർധിപ്പിക്കും.

3.35 രൂപ കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. വർധിക്കുന്ന നാല് രൂപയിൽ 83.75 ശതമാനം വിഹിതം ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും.

2.5 ശതമാനം മിൽമയ്ക്കും. 0.75 ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കാനായും നൽകാനാണ് തീരുമാനം. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

See also  അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

Related Articles

Back to top button