Kerala

ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി മുൻ സ്ഥാനാർഥി അറസ്റ്റിൽ

പാലക്കാട്: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ ബിജെപി മുൻ സ്ഥാനാർഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതി (പ്രസന്ന)യാണ് പിടിയിലായിരിക്കുന്നത്. നെന്മാറ കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെഭണ്ഡാരം കുത്തിത്തുറന്ന കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.

ശനിയാഴ്ച രാവിലെ ക്ഷേത്രം ഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ പരിശോധിച്ചതിനു പിന്നാലെയാണ് പ്രഭാവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പരാതി.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്നു പ്രഭാവതി. മുക്കുപണ്ടം നൽകിയ പണം തട്ടിച്ച കേസിലും ഇവർ പ്രതിയാണ്.

See also  ആലപ്പുഴയിൽ രണ്ട് ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

Related Articles

Back to top button