Kerala

പൊന്മുടിയിൽ വാക്കുതർക്കം; വിതുരയിൽ ടൂറിസ്റ്റ് ട്രാവലറിന്റെ ചില്ലുകൾ മുഖംമൂടി സംഘം അടിച്ചുതകർത്തു

പൊന്മുടിയിൽ വച്ചുണ്ടായ വാക്കു തർക്കത്തെത്തുടർന്ന് വിതുര-ഇരുത്തല മൂലയിൽ ട്രാവലറിന്റെ ക്ലാസ് അടിച്ചു തകർത്ത് മുഖംമൂടി സംഘം. വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനമാണ് മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘം അടിച്ചു തകർത്തത്.

വാഹനത്തിൽ പാട്ട് വെച്ച് ഡാൻസ് കളിച്ചതിനെത്തുടർന്നാണ് പൊന്മുടിയിൽ വച്ച് രണ്ട് വാഹനങ്ങൾ തമ്മിൽ ചെറിയതോതിൽ തർക്കം ഉണ്ടായത്. എന്നാൽ, ട്രാവൽസുകൾ മടങ്ങി പോകുന്ന സമയത്ത് വിതുരയിൽ ഇരുത്തല മൂല എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നത്. 6.25 ഓടെയാണ് സംഭവം. ട്രാവൽസിനെ ഓവർടേക്ക് ചെയ്ത് കാറിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

സംഭവത്തെത്തുടർന്ന് വിതുര പൊലീസിൽ പരാതി നൽകി. ബാലരാമപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവൽസിന്റെ ക്ലാസുകളാണ് അടിച്ചുതകർത്തത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. പൊലീസ് വാഹനത്തിന്റെ നമ്പറുകൾ പരിശോധിച്ചുവരികയാണ്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 ഓളം പേർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ആർക്കും പരുക്കില്ല. വാഹനത്തിൽ ഉണ്ടായവരെ മറ്റൊരു വാഹനത്തിൽ കയറ്റിവിടുകയായിരുന്നു.

See also  കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

Related Articles

Back to top button