Kerala

കൊണ്ടോട്ടിയിൽ നടുറോഡിൽ പിഞ്ചുകുഞ്ഞ്; രക്ഷകരായി ബസ് ജീവനക്കാർ: നെഞ്ചിടിപ്പേറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: കൊണ്ടോട്ടി വലിയ പറമ്പില്‍ നടുറോഡില്‍ പിഞ്ച് കുഞ്ഞ്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ആ സമയം സഫ മര്‍വ എന്ന ബസ് കടന്നുപോകുമ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഡ്രൈവര്‍ രാമചന്ദ്രന്റെ സമയോചിത ഇടപെടലിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്താനായത്. ഉടനെ ബസ് നിർത്തുകയും കണ്ടക്ടർ നവാസ് ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു. 

റോഡിലിരിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ബസിന്റെ സിസിടിവിയിൽ പതിഞ്ഞു. കുട്ടി മുട്ടിലിഴഞ്ഞ് റോഡിലേക്ക് എത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. നല്ല തിരക്കുള്ള റോഡിലാണ് കുഞ്ഞിനെ കണ്ടത്

See also  പല റോഡുകളും ശാസ്ത്രീയമല്ല, ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് നിർമിച്ചിരിക്കുന്നത്: മന്ത്രി ഗണേഷ് കുമാർ

Related Articles

Back to top button