വാഹനം പരിശോധിച്ചപ്പോൾ ബഹളം വെച്ചു; യുവാവും യുവതിയും എംഡിഎംഎയുമായി പിടിയിൽ

കോഴിക്കോട് നാദാപുരത്ത് എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. 32 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കോഴിക്കോട് കൊട്ടാരക്കുന്ന് തയ്യിൽ മുഹമ്മദ് ഇജാസ്(26), വയനാട് കമ്പളക്കാട് പുതിയവീട്ടിൽ അഖില(24) എന്നിവരാണ് അറസ്റ്റിലായത്.
കാർ, ലാപ്‌ടോപ്, ക്യാമറ, മൂന്ന് മൊബൈൽ ഫോൺ, 8500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെ പ്രതികൾ സഞ്ചരിച്ച കാർ പോലീസ് തടഞ്ഞിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ ബഹളം വെച്ചതോടെ കാർ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി
തുടർന്ന് സ്‌റ്റേഷനിൽ വെച്ച് കാർ പരിശോധിക്കുമ്പോഴാണ് സീറ്റിനടിയിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. പ്രതികളെ സ്റ്റേഷനിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇജാസ് ഓടി രക്ഷപ്പെട്ടിരുന്നു. ഏറെ നേരം നടത്തിയ തെരച്ചലിലാണ് ഇയാളെ പിടികൂടിയത്.
The post വാഹനം പരിശോധിച്ചപ്പോൾ ബഹളം വെച്ചു; യുവാവും യുവതിയും എംഡിഎംഎയുമായി പിടിയിൽ appeared first on Metro Journal Online.