Kerala

സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയെങ്കിൽ ശബരിമല ഭക്തർക്കും വേണം; നിലയ്ക്കൽ-പമ്പ സൗജന്യ സർവീസ് ആവശ്യപ്പെട്ട് യുവമോർച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയതുപോലെ, ശബരിമല അയ്യപ്പ ഭക്തർക്കായി നിലയ്ക്കൽ-പമ്പ റൂട്ടിലും സൗജന്യ കെ.എസ്.ആർ.ടി.സി സർവീസ് നടപ്പിലാക്കണമെന്ന് യുവമോർച്ച സംസ്ഥാന നേതാവ് അനന്തു വിജയ് ആവശ്യപ്പെട്ടു.

​വിവിധ ജനവിഭാഗങ്ങൾക്ക് യാത്രാ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്ന സർക്കാർ, സംസ്ഥാന ഖജനാവിലേക്ക് കോടിക്കണക്കിന് രൂപ വരുമാനം നേടിത്തരുന്ന ശബരിമല തീർത്ഥാടകരെ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കിലോമീറ്ററുകൾ താണ്ടി ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്നും നിലയ്ക്കൽ-പമ്പ റൂട്ടിൽ ഈടാക്കുന്ന ഉയർന്ന ബസ് ചാർജ് വലിയ കൊള്ളയാണെന്നും, പ്രസ്തുത റൂട്ടിൽ അടിയന്തരമായി സൗജന്യ യാത്ര അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും അനന്തു വിജയ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

See also  കോഴിക്കോട് കൂമ്പാറയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം

Related Articles

Back to top button