Kerala

​’അമ്മ’ ജനറൽ ബോഡിയിൽ നാടകീയ രംഗങ്ങൾ; ഭരണസമിതിക്കെതിരെ ആഞ്ഞടിച്ച് അൻസിബ ഹസ്സൻ

കൊച്ചി: കടുത്ത ആഭ്യന്തര തർക്കങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ കൊച്ചിയിൽ നടന്ന താരസംഘടനയായ ‘അമ്മ’യുടെ (AMMA) വാർഷിക ജനറൽ ബോഡി യോഗത്തിൽ നാടകീയ രംഗങ്ങൾ. സംഘടനയ്ക്കുള്ളിലെ നീതിനിഷേധത്തിനും നിലപാടുകൾക്കുമെതിരെ മുൻ ജോയിന്റ് സെക്രട്ടറി കൂടിയായ നടി അൻസിബ ഹസ്സൻ യോഗത്തിൽ ശക്തമായി ആഞ്ഞടിച്ചു. തനിക്കെതിരെ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങളിലും വ്യാജ പ്രചാരണങ്ങളിലും സംഘടന കൃത്യമായ നടപടിയെടുത്തില്ലെന്ന് അൻസിബ യോഗത്തിൽ തുറന്നടിച്ചു.

​നേരത്തെ നടൻ ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച് അൻസിബ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതികളിൽ നടപടിയെടുക്കുന്നതിന് പകരം തനിക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് സംഘടന മുതിർന്നതെന്ന വിമർശനം ജനറൽ ബോഡിയിൽ ശക്തമായ തർക്കങ്ങൾക്ക് വഴിവെച്ചു.

അതേസമയം, ജനറൽ ബോഡി യോഗത്തിലുണ്ടായ കടുത്ത ഭിന്നതകളെയും തർക്കങ്ങളെയും തുടർന്ന് ‘അമ്മ’യുടെ നിലവിലെ 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു.  പ്രസിഡന്റ് ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് തർക്കങ്ങൾക്കൊടുവിൽ രാജിവെച്ചത്. സൂപ്പർ താരം മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുത്തപ്പോഴായിരുന്നു ഈ നാടകീയ സംഭവവികാസങ്ങൾ. ടിനി ടോമിനെതിരായ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അൻസിബ ഹസ്സൻ.

See also  സിഎൽപി യോഗം ഒഴിവാക്കി; രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക്

Related Articles

Back to top button