Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കയറ്റം; പവന് 2000ത്തിനടുത്ത് വില ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 1920 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,15,680 രൂപയിലെത്തി. ഗ്രാമിന് 240 രൂപ വർധിച്ച് 14,460 രൂപയായി

ഇന്നലെ പവന് രാവിലെ 1,14,240 രൂപയായിരുന്നു വില. എന്നാൽ ഉച്ചയ്ക്ക് ശേഷം 1,13,760 രൂപയിലേക്ക് താഴ്ന്നിരുന്നു. പിന്നാലെയാണ് ഇന്ന് ഒറ്റയടിക്ക് പവന് 1920 രൂപ ഉയർന്നത്

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ജനുവരി 29ന് സ്വർണവില സർവകാല റെക്കോർഡിൽ എത്തിയിരുന്നു. അന്ന് പവന് 1.31 ലക്ഷമായിരുന്നു വില

See also  വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ: കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി

Related Articles

Back to top button