Kerala

കുട്ടനാട് എം.എൽ.എ റെജി ചെറിയാന്റെ വാഹനമിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

ആലപ്പുഴ: കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. നെടുമുടി ആശാരിപറമ്പിൽ സ്വദേശിയായ സുനീഷ് (22) എന്ന യുവാവിനാണ് പരിക്കേറ്റത്. എ.സി റോഡിൽ ചമ്പക്കുളത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്.

​ചമ്പക്കുളം മൂലം വള്ളംകളി കഴിഞ്ഞ് എം.എൽ.എ മടങ്ങുന്നതിനിടെയാണ് സംഭവം. എതിർദിശയിൽ നിന്ന് വന്ന ബൈക്കുമായി എം.എൽ.എയുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​അതേസമയം, അപകടത്തിന് പിന്നാലെ എം.എൽ.എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. എം.എൽ.എ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും അപകടത്തിന് പിന്നാലെ അദ്ദേഹം സംഭവസ്ഥലത്തുനിന്ന് മുങ്ങിയെന്നുമാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം ആരോപിക്കുന്നത്.

See also  റിപ്പോർട്ടർ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

Related Articles

Back to top button