Kerala

സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

കൊണ്ടോട്ടി: സ്വത്ത് തർക്കത്തെച്ചൊല്ലിയുള്ള അടിപിടിക്കിടെ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു. കൊണ്ടോട്ടി നെരവത്ത് ഒഴുകൂർ നൂർ മൻസിലിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുത്തിയ ചിറ്റങ്ങാടൻ സാജിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സഹോദരങ്ങൾ തമ്മിലുള്ള വാക്കുതർക്കം അടിപിടിയിലെത്തുകയായിരുന്നു. ഇതിനിടെ സാജിദ് റഫീഖിനെ കുത്തുകയായിരുന്നു. റഫീഖിനെ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മിംസിലേക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു. മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ നില ഗുരുതരമായതിനാൽ ഫറോഖ് ക്രസന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെവെച്ച് മരിക്കുകയുമായിരുന്നു.

മരിച്ച റഫീഖ് കൊട്ടപ്പുറത്ത് ഭാര്യവീട്ടിലാണ് താമസം. ഉമ്മയെ കാണാൻ ഒഴുകുരിലെ സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് തർക്കമുണ്ടായത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ.

See also  നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന്

Related Articles

Back to top button