Kerala

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.വെട്ടംപറമ്പിൽ കൃഷ്ണകുമാർ- സുമിഷ ദമ്പതികളുടെ മകൻ യുവാൻ ആണ് മരിച്ചത് പാൽ കുടിക്കുന്നതിനിടെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും കുഞ്ഞ് അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

​ശ്വാസനാളത്തിൽ പാൽ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടികൾക്ക് പാൽ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ആരോഗ്യവിദഗ്ദ്ധർ വീണ്ടും മുന്നറിയിപ്പ് നൽകുന്ന പശ്ചാത്തലത്തിലാണ് ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

See also  സിപിഎമ്മിന് നയവ്യതിയാനം; ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന് എ സുരേഷ്

Related Articles

Back to top button