Kerala
ഒന്നരവർഷത്തിനു ശേഷം ഇതാദ്യം; ഗഡുക്കളില്ലാതെ ഒറ്റത്തവണയായി കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു. ഉച്ചയോടെ എല്ലാ ജീവനക്കാരുടേയും അക്കൗണ്ടുകളിലേക്കും ശമ്പളം എത്തും. ഒന്നരവർഷത്തിനു ശേഷം ഇതാദ്യമായാണ് ഗഡുക്കളില്ലാതെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്.
ജീവനക്കാരുടെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ നല്‍കിയ 30 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ വരുമാനമായ 44.52 കോടി രൂപയും ചേര്‍ത്താണ് ശമ്പള വിതരണം. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് കൃത്യസയത്ത് ശമ്പളം നല്‍കാന്‍ കഴിയാതിരുന്നതെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ശമ്പളവും ഓണം ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധം തുടങ്ങിയിരുന്നു.
The post ഒന്നരവർഷത്തിനു ശേഷം ഇതാദ്യം; ഗഡുക്കളില്ലാതെ ഒറ്റത്തവണയായി കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു appeared first on Metro Journal Online.