Kerala

താനൂർ കസ്റ്റഡി മരണക്കേസ്: എസ് പി സുജിത് ദാസിനെ സിബിഐ ചോദ്യം ചെയ്തു

മുൻ എസ്പി സുജിത്ത് ദാസിനെ സിബിഐ ചോദ്യം ചെയ്തു. താനൂർ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. നേരത്തെ ഈ കേസിൽ സുജിത് ദാസിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നു. പി.വി അൻവർ എം.എൽ.എയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്തത്.

തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ആയിരുന്നു ചോദ്യം ചെയ്യൽ. നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും പരിശോധിച്ചു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ് സിബിഐ.

അതേസമയം എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ നൽകിയ പരാതിയിൽ നടപടികൾ തുടരുകയാണ്. മലപ്പുറത്തെ സ്വർണംപിടിക്കൽ, റിദാൻ കൊലപാതകം, വ്യവസായിയായ മാമി തിരോധാനക്കേസ്, ഫോൺ ചോർത്തൽ, തൃശൂർ പൂരം കലക്കൽ, കവടിയാറിലെ കെട്ടിടനിർമാണം തുടങ്ങി പി.വി.അൻവർ നൽകിയ പരാതിയിലെ പ്രധാന ആരോപണങ്ങളെല്ലാം നാല് മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിൽ ഡിജിപി ചോദ്യങ്ങളായി ഉർത്തി.

See also  സർക്കാർ നടപടി നാടിന്റെ രക്ഷക്ക്; എൻ പ്രശാന്തിനെ നേരത്തെ സസ്‌പെൻഡ് ചെയ്യണമായിരുന്നുവെന്ന് മേഴ്‌സിക്കുട്ടിയമ്മ

Related Articles

Back to top button