Kerala

സ്വപ്‌നാ സുരേഷ് വിവാഹിതയായി; പി എസ് ശരത്താണ് വരൻ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്‌ വിവാഹിതയായി. വരൻ കേസിലെ മറ്റൊരു പ്രതി പി എസ് ശരത്താണ്. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്‌ക്കൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്.

ഇരുവരും നിലയിൽ കൊച്ചിയിലാണ് താമസം.  വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. സ്വപ്ന തിരുവനന്തപുരം തൈക്കാട് സ്വദേശിയും സരിത്ത് തിരുവല്ലം സ്വദേശിയുമാണ്. 

ഒരുമിച്ച് ജീവിതം കെട്ടിപ്പടുക്കാൻ മാത്രമല്ല, ഞങ്ങളുടെ കുട്ടികള്‍ക്ക് സത്യം, ബഹുമാനം, മൂല്യങ്ങൾ എന്നിവ പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയര്‍ത്താനും കൂടിയാണ് ഞങ്ങൾ ഈ തീരുമാനത്തിലെത്തിയത് എന്നും. മരണം വരെ ഞാന്‍ സുമംഗലി ആയിരിക്കാന്‍ പ്രാര്‍ഥിക്കണമെന്നുമാണ്  സ്വപ്‌ന സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്. 

See also  കൊല്ലത്ത് യുവാവിനെ റോഡിലെ പോസ്റ്റിൽ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു; നാല് പേർ അറസ്റ്റിൽ

Related Articles

Back to top button