Kerala

പകൽ കിട്ടിയിട്ട് കാര്യമില്ല, ഹിമാചലിന്‍റെ വൈദ്യുതികൊണ്ട് ഗുണമില്ല; വൈദ്യുതി നിയന്ത്രണം തുടരും: സണ്ണി ജോസഫ്

തിരുവനന്തപുരം: ഹിമാചൽ പ്രദേശ് സർക്കാർ തരാമെന്ന് പറഞ്ഞ വൈദ്യുതികൊണ്ട് കേരളത്തിന് ഗുണമില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. 250 മെഗാവാട്ട് വൈദ്യുതി തരാമെന്നാണ് ഹിമാചൽ പറഞ്ഞത്. എന്നാൽ ഇത് പകൽ സമയത്താണ്. പകൽ സമയത്ത് വൈദ്യുതി ലഭിക്കുന്നതുകൊണ്ട് രാത്രിയിലെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാനാവില്ല എന്നാണ് സണ്ണി ജോസഫ് പറയുന്നത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 30 വരെ നിയന്ത്രണം തുടരം. അടുത്തമാസം മുതൽ ഡിസംബർ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി ടെൻഡർ വിളിച്ചിട്ടുണ്ട്. പീക്ക് സമയത്തേക്ക് 600 മെഗാവാട്ടിനാണ് ടെൻഡർ ക്ഷണിച്ചത്.

See also  പൊള്ളാച്ചിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു; മലയാളികളായ അമ്മയും മകനും മരിച്ചു

Related Articles

Back to top button