Kerala

തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ല; മറ്റൊരിടത്തേക്ക് മാറ്റണം: വി.ഡി. സതീശൻ

തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ലെന്നും മറ്റൊരിടത്തേക്ക് മാറ്റണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണിതെന്നും മൃഗശാല നെയ്യാർ പോലെ കാടുള്ള സ്ഥലത്തേക്ക് മാറ്റണമെന്നുമാണ് സതീശന്‍റെ പ്രതികരണം. തിരുവനന്തപുരത്ത് നടന്ന പൊതു പരിപാടിയിൽ സംസാരിക്കവെയാണ് സതീശന്‍റെ പ്രതികരണം.

“തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല അവിടെത്തന്നെ നിലനിർത്തണമോ എന്ന് ചിന്തിക്കണം. അത് നെയ്യാറിലേക്കോ മറ്റോ മാറ്റിസ്ഥാപിക്കുകയാണ് വേണ്ടത്. മൃഗശാല നിലവിൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്.

ഓരോ മൃഗത്തിനും അവരുടേതായ സ്വാഭാവിക വാസസ്ഥലമുണ്ട്. അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടത്” മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

See also  കിഫ്ബി മസാല ബോണ്ടിലെ നോട്ടീസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

Related Articles

Back to top button