Kerala

തൃശ്ശൂരിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തൃശ്ശൂരിൽ സ്‌കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചേലക്കര വെങ്ങാനെല്ലൂർ ശ്രീമിഥുനത്തിൽ മണികണ്ഠൻ മകൻ മിഥുൻ(28)ആണ് മരിച്ചത്. വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ ചേലക്കോട് സെന്ററിനടുത്ത് വെച്ചാണ് അപകടം.

ഒറ്റപ്പാലത്ത് ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകനെ കാണാനായി പോകുകയായിരുന്നു മിഥുൻ. നിയന്ത്രണം വിട്ട സ്‌കൂട്ടർ റോഡരികിലെ തോട്ടുചാലിലേക്ക് മറിയുകയായിരുന്നു. ഇതുവഴി പോയ കാർ യാത്രികരാണ് വിവരം ഉടനെ പോലീസിൽ അറിയിച്ചത്

നാട്ടുകാരും പോലീസും ചേർന്ന് മിഥുനെ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

See also  മുഖ്യമന്ത്രിയുടെ മകളുടെ പേരിലടക്കം നാല് കേസ്; ഹർജിക്കാരന് 40,000 രൂപ പിഴയിട്ട് ഹൈക്കോടതി

Related Articles

Back to top button