Kerala

കാസര്‍കോട് ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ്; രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കാസര്‍കോട് ബേക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുനേരെ പ്ലസ് ടു വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങും മര്‍ദനവും. ആക്രമണത്തില്‍ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മണിമുണ്ട സ്വദേശി അബ്ദുല്‍ അസീസിന്റെ മകന്‍ മുഹമ്മദ് സിനാന്‍, സുഹൃത്ത് അഹമ്മദ് ഷമീല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

മുഹമ്മദ് സിനാന്റെ കൈ ഒടിക്കുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഹമ്മദ് ഷമീലിന്റെ മുഖത്താണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചത്. സ്‌കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികളെ പ്ലസ് ടു വിദ്യാര്‍ഥികളുടെ സംഘം വളഞ്ഞിട്ട് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും ഇതേ സ്‌കൂളില്‍ സമാനമായ രീതിയില്‍ റാഗിങ് നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

See also  വി ഡി സതീശൻ അനുകൂല പ്രകടനം; ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല, എങ്ങനെ നേരിടണമെന്ന് അറിയാം: മുന്നറിയിപ്പ്നൽകി യൂത്ത് കോൺഗ്രസ്

Related Articles

Back to top button