മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

നയൻതാര നായകയായെത്തുന്ന് ഏറ്റവും പുതിയ ചിത്രമാണ് ‘മൂക്കുത്തി അമ്മൻ 2’. ദീപാവലി റിലീസായി നവംബർ ആറിനാണ് ചിത്രം തിയെറ്ററുകളിലെത്തുക. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ചെന്നൈയിലെ കാളികാംബാൽ കാമദേശ്വര ക്ഷേത്രത്തിൽ നയൻതാര ദർശനത്തിനെത്തിയിരുന്നു. ഇപ്പോഴിതാ അതിന്‍റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് നയൻതാര ക്ഷേത്ര ദർശനത്തിനെത്തിയത്. പൂജാ മുറിയിൽ നിന്നുള്ള ചിത്രങ്ങൾ നയൻതാര തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുള്ളത്. പൂജാ മുറിയിൽ വിളക്കു കൊളുത്തുന്നതിന്റേയും പൂജ ചെയ്യുന്നതിന്‍റേയും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
വൻ വരവേൽപ്പാണ് നയന്‍താരയുടെ ചിത്രങ്ങൾക്കും മുക്കുത്തി അമ്മനും ലഭിക്കുന്നത്. ക്ഷേത്രത്തിലെത്തിയവർക്ക് താരം സന്ദർശകർക്ക് സാരികളും വിതരണം ചെയ്തു.
കടുംനീലയും ഓറഞ്ചും നിറമുള്ള സാരിയും മുല്ലപ്പൂവും കുപ്പിവളകളും അണിഞ്ഞാണ് നയൻതാര ചിത്രങ്ങളിലുള്ളത്. ഇരുമൂക്കിലും മൂക്കുത്തിയണിഞ്ഞ് നെറ്റിയിൽ കുങ്കുമപ്പൊട്ടും തൊട്ടിരിക്കുന്നത് കാണാം. നയൻതാരയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരും താരങ്ങളും ആശംസയുമായി എത്തിയിട്ടുണ്ട്.



