Kerala

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

തിരുവനന്തപുരം: മാസപ്പടിക്കേസിൽ‌ യുഡിഎഫ് സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ ഉണ്ടായേക്കും. കേസിൽ ഇഡി റിപ്പോർട്ടിന്മേൽ അഡ്വക്കേറ്റ് ജനറൽ (എജി) നൽകിയ നിയമോപദേശം സർക്കാർ വിശദമായി പരിശോധിച്ചു വരുക‍യാണ്. മുഖ‍്യമന്ത്രിയും ആഭ‍്യന്തര മന്ത്രിയും വിഷയത്തിൽ ചർച്ച നടത്തിയ ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക.

വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിനാണ് കൂടുതൽ സാധ‍്യതയുള്ളത്. എഫ്ഐആറിന് മുൻപ് വിജിലൻസ് തലത്തിൽ പ്രാഥമിക അന്വേഷണം നടത്താമെന്ന് എജി വ‍്യക്തമാക്കിയിരുന്നു. പ്രാഥമിക പരിശോധനയിൽ തൃപ്തികരമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലേക്ക് നീങ്ങാനാണ് നീക്കം.

See also  സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ

Related Articles

Back to top button