Kerala

പാലാരിവട്ടം എസ്എച്ച്ഒയ്ക്കെതിരേ നടി അൻസിബ കോടതിയിൽ

കൊച്ചി: നടി ലക്ഷ്മിപ്രിയക്കെ തിരായ സൈബർ അതിക്രമ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ വീഴ്ച സംഭവിച്ചു എന്നാരോപിച്ച് പാലാരിവട്ടം എസ്എച്ച്ഒയ്ക്കെതിരേ കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അൻസിബ ഹർജി നൽകിയത്.

കോടതി ഉത്തരവുണ്ടായിട്ടും കൃത്യമായ വകുപ്പുകൾ ചേർത്തില്ലെന്നും നിരവധി പ്രതികൾ ഉണ്ടായിട്ടും ഒരാളെ മാത്രം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിട്ടുള്ളതെന്നും അൻസിബ പരാതിയിൽ പരാമർശിക്കുന്നു. പാലാരിവട്ടം എസ്എച്ച്ഒ പി.എസ്. മഞ്ജിത് ലാലിനെതിരേയാണ് നടി പരാതി നൽകിയിരിക്കുന്നത്.

കെയൻ മീഡിയ ചാനൽ, ശ്വേത മേനോൻ എന്നിവരും കേസിലെ പ്രതികളായിരുന്നെന്നും, എഫ്ഐആർ തിരുത്തി എല്ലാ വകുപ്പുകളും ചേർത്ത് എല്ലാ പ്രതികളെയും ഉൾപ്പെടുത്തി കേസ് പുനപ്പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും അൻസിബ ഹർജിയിൽ ആവശ്യപ്പെടുന്നു.

See also  കപ്പൽ തീപിടിത്തം: പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം; ശ്വാസകോശത്തിലടക്കം പൊള്ളലേറ്റു

Related Articles

Back to top button