Kerala

സംസ്ഥാനം ഭരിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയും; മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ അതോ വാഴപ്പിണ്ടിയോ: കെ സുരേന്ദ്രന്‍

കോഴിക്കോട്: മുസ്‌ലിം ലീഗും ജമാഅത്തെ ഇഇസ്‌ലാമിയും ചേര്‍ന്നാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വി ഡി സതീശന്‍ തലപ്പത്തിരിക്കുന്നു വെന്നേയുള്ളൂവെന്നും ഭരണം ലീഗും ജമാഅത്തെഇസ്‌ലാമിയുമാണ് നിയന്ത്രിക്കുന്നുതെന്നും അദ്ദേഹം ആരോപിച്ചു.

വാഗ്ദാനങ്ങളെല്ലാം ലംഘിച്ചു. ജനങ്ങള്‍ക്കൊന്നും കിട്ടിയില്ല. എല്ലാം ലീഗും ജമാഅത്തെ ഇസ്‌ലാമിയും പങ്കിട്ടു. പി എം ശ്രീ നടപ്പാക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ പിന്നോട്ട് പോയതും ലീഗ് സമ്മര്‍ദ്ദത്താലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ? അതോ വാഴപ്പിണ്ടിയാണോ?. പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ് പിന്നോട്ട് പോകുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

മറ്റ് സമുദായങ്ങള്‍ക്ക് എത്ര പ്രാതിനിധ്യം ലഭിച്ചു ? ഒന്നും കിട്ടിയില്ല. യുഡിഎഫില്‍ ഒന്നും പറയുന്നില്ല, പക്ഷെ ലീഗുമായി വി ഡി സതീശന്‍ എല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്. ഭരണപരിഷ്‌കാര കമ്മീഷന്‍ അജഗള സ്തനം പോലെ ഒരു ഗുണവുമില്ലാത്ത പദവിയാണ്. എം കെ മുനീറിന് മറ്റേതെങ്കിലും പദവി നല്‍കട്ടെയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് വിമാനം കൊടുത്തത് ഏതോ കാട്ടുകള്ളനാണ്. അല്ലെങ്കില്‍ തുറന്ന് പറയുമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ട എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. മുസ്‌ലിം ലീഗിലെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയെന്നാണ് സൂചന. കൂടുതല്‍ നടപടികള്‍ സ്വീകരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കേണ്ട എന്നാണ് തീരുമാനം. നിലവില്‍ അനാവശ്യമായി നിരവധി വിവാദങ്ങള്‍ ഉണ്ടായി. നിലപാട് എടുത്തെ മതിയാകൂ എന്ന് നിര്‍ബന്ധിത സാഹചര്യം വരുന്നെങ്കില്‍ മാത്രം തുടര്‍നടപടിയുണ്ടാകും. ഉപസമിതി ചേരുന്നത് അടക്കമുള്ള കാര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

വലിയ വിവാദങ്ങളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഉണ്ടായ ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു അനൗദ്യോഗിക തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തുന്നത്. എംഎസ്എഫ് മുതല്‍ ലീഗ് വരെ എല്ലാ തലങ്ങളിലും വലിയ രാഷ്ട്രീയ വിയോജിപ്പുകള്‍ പദ്ധതിയില്‍ നിലനില്‍ക്കുകയാണ്. നിലപാടിലെ അസ്ഥിരത വോട്ട് ചെയ്ത ജനങ്ങളില്‍ ആശയക്കുഴപ്പത്തിന് കാരണമാകും എന്നാണ് ലീഗിലെ വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ മന്ത്രി എന്‍ ഷംസുദ്ദീന്‍ ഇതില്‍ മൗനം പാലിച്ചു എങ്കിലും പിന്നീട് പദ്ധതിയില്‍ തല്‍കാലും തീരുമാനങ്ങള്‍ ഒന്നും വേണ്ട എന്ന നിലപാടിലേക്ക് എത്തുകയായിരുന്നു

See also  വരവുചെലവ് കണക്കുകളിൽ പൊരുത്തക്കേട്, ദേവസ്വം ബോർഡ് വിശദീകരിക്കണമെന്ന് ഹൈക്കോടതി

Related Articles

Back to top button