Kerala

ആർഎസ്എസും ബിജെപിയും പറയുന്നതിനപ്പുറം കടക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് സാധിക്കുന്നില്ല; രാഷ്ട്രീയ വിമർശനം ശക്തമാകുന്നു

പാലക്കാട്: യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. യുഡിഎഫ് കൺവീനർ തന്നെ പരാതി പറയുന്ന സാഹചര്യമാണ് ഉള്ളതെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. വലിയ വിഭാ​ഗം നേതാക്കൾ അടൂർ പ്രകാശിൻ്റെ നിലപാടിനെ പിന്തുണയ്ക്കുകയാണെന്നും വളരെ ചെറിയൊരു വിഭാ​ഗം മാത്രമാണ് വി ഡി സതീശനെ പിന്തുണയ്ക്കുന്നതെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തിൽ വലിയ വിഭജനം കോൺ​ഗ്രസിൽ സംഭവിച്ച് കഴിഞ്ഞു. യുഡിഎഫിൽ കൂടിയാലോചനകൾ ഇല്ലെന്ന് നേതാക്കൾ തന്നെ പറയുന്നു. എന്നാൽ എല്ലാ കാര്യങ്ങളും നടക്കുന്നുണ്ട്. അപ്പോൾ കൂടിയാലോചനകൾ ആരുടെ ഭാ​ഗത്ത് നിന്നാണ് ഉണ്ടാകുന്നതെന്ന് വളരെ വ്യക്തമായിട്ടുണ്ട്. കാര്യങ്ങൾ ഓരോന്ന് ഓരോന്നായി പരിശോധിക്കുമ്പോൾ മുഖ്യമന്ത്രി ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

സംസ്ഥാനത്തെ യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത് ബിജെപി അനുകൂലനിലപാടാണെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. കേരളത്തിൻ്റെ മുഖ്യമന്ത്രി ആർഎസ്എസ് സംഘപരിവാർ വിഭാ​ഗത്തിൻ്റെ സ്പോൺസേർഡ് സംവിധാനമായി മാറിയിരിക്കുകയാണ്. ആർഎസ്എസും ബിജെപിയും പറയുന്നതിന് പുറത്ത് കടക്കാൻ മുഖ്യമന്ത്രി എന്ന നിലയിൽ വി ഡി സതീശന് സാധിക്കുന്നില്ലെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കാര്യങ്ങൾ കോൺ​ഗ്രസിലോ യുഡിഎഫിലോ ആലോചിക്കുന്നില്ല. എന്നാൽ എല്ലാ കാര്യങ്ങളും ആർഎസ്എസുമായും ബിജെപിയുമായും ആലോചിക്കുന്നുണ്ട്.

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും യുവമോർച്ചയും ആർഎസ്എസുകാരും മന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഒരോ പൊലീസ് സ്റ്റേഷനിൽ ഒരേ സമയത്ത് നടന്ന ഈ രണ്ട് സംഭവങ്ങളിൽ ആർഎസ്എസുകാർക്കും ബിജെപിക്കാർക്കും ജാമ്യം കിട്ടുന്ന കേസും ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം കിട്ടാത്ത കേസുമാണ് പൊലീസ് എടുത്തത്. ഇതൊക്കെ കേരളം കാണുന്നുണ്ട് എന്ന കാര്യം വി ഡി സതീശനും ആഭ്യന്തരവകുപ്പ് മന്ത്രി വി ഡി സതീശനും മനസ്സിലാക്കേണ്ടതാണെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

ആർഎസ്എസിന് പൂർണ്ണമായി കീഴടങ്ങുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൽ എങ്കിൽ അതിന് കീഴടങ്ങുക മാത്രമല്ല ഇഴയുകയാണ് മുസ്‌ലിം ലീഗ്‌ എന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു. സർക്കാർ വാഹനം തടഞ്ഞപ്പോൾ കെ എം ഷാജി അതിൽ നിന്ന് ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി. അതും തടഞ്ഞപ്പോൾ ഇറങ്ങി നടന്നു. അത് സ്വന്തം പിശകാണെന്നും കേസ് വേണ്ടെന്നുമാണ് കെ എം ഷാജി പറഞ്ഞത്. സംഭവിച്ചത് അസമയത്താണെന്നാണ് പറയുന്നത്. തൻ്റെ കൃത്യനിർവ്വഹണത്തിൻ്റെ ഭാ​ഗ​മായി ഏത് സമയത്തും പ്രവർത്തിക്കേണ്ടവരല്ലെ മന്ത്രിമാരും പൊതുപ്രവർത്തകരുമെന്ന് എം വി ​ഗോവിന്ദൻ ചോദിച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും തനിക്ക് പരാതിയില്ല എന്ന് പറയുന്നത് ആർഎസ്എസ് സംഘപരിവാറിന് മുന്നലുള്ള കീഴടങ്ങലാണ്. കുട്ടികളുടെ തലയ്ക്ക് അടിക്കുന്ന ആളാണ് മന്ത്രി ഒ ജെ ജനീഷെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി.

See also  ഇഡി റെയ്ഡിനെതിരെ സിപിഐഎം; കോഴിക്കോട് 23ന് പ്രതിഷേധക്കൂട്ടായ്മ

കരുവന്നൂർ പ്രതികളെ ഇ ഡി ജയിലിൽ പോയി കണ്ടുവെന്നും എം വി ​ഗോവിന്ദൻ ആരോപിച്ചു. മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞ് സിപിഐഎം നേതക്കൾക്കെതിരെ മൊഴി നൽകാനായിരുന്നു ഇവരോട് ഇ ഡി ആവശ്യപ്പെട്ടതെന്നും എം വി ​ഗോവിന്ദൻ വെളിപ്പെടുത്തി. അവരുടെ മൊഴി എടുത്ത് സിപിഐഎം നേതാക്കളെ പ്രതികളാക്കിയെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർ ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ചിട്ടും അന്വേഷണമില്ലെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി.

ഇ ഡി റിയാസിനെ കുടുക്കാൻ ശ്രമിച്ചെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. സിഎംആർഎൽ-എക്സാലോജിക്ക് കേസ് നിലനിൽക്കില്ലെന്ന് ഇ ഡിക്ക് മനസ്സിലായി. സേവനം ലഭിച്ചെന്ന് ശശിധരൻ കർത്ത പറഞ്ഞതോടെ കേസ് പൊളിയും എന്ന് ഇ ഡിക്ക് ബോധ്യപ്പെട്ടു. അപ്പോഴാണ് ഹവാല ഇടപാട് പറഞ്ഞ് റിയാസിനെ കുടുക്കാൻ ശ്രമം ആരംഭിച്ചത്. 85 ലക്ഷം രൂപ റിയാസ് വഴി ഗൾഫിലേക്ക് കടത്തിയെന്ന് പറയുന്ന സമയം വീണയുമായുള്ള റിയാസിൻ്റെ വിവാഹം കഴിഞ്ഞിട്ടില്ല. റിയാസിനെ കുടുക്കാൻ സുഹൃത്തുകളുടെ വീട്ടിൽ കയറി പരിശോധന നടത്തി. വീട്ടുകാരെ ഭീഷണിപെടുത്തി ഹവാല ഇടപാടുകൾ സംബന്ധിച്ച് മൊഴി നൽകിപ്പിച്ചു. ഒടുവിൽ അതും പൊളിഞ്ഞു. എല്ലാം പിണറായിയെയും പാർട്ടിയേയും ലക്ഷ്യം വെച്ചാണെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

Related Articles

Back to top button